ഒന്നാം പ്രതി ജോളിക്കും നാലാം പ്രതി മനോജിനും അനുകൂലമായി ആണ് പ്രവീണ്‍ കോടതിയിൽ മൊഴി നല്‍കിയത്. ഇതാദ്യമായാണ് കേസിൽ ഒരാൾ കൂറുമാറുന്നത്. നാലാം പ്രതി മനോജിന്റെ കേസുമായി ബന്ധപ്പെട്ട് മഹസർ സാക്ഷിയായിട്ടാണ് പ്രവീൺകുമാർ ഉള്ളത്.
പോലീസ് പറഞ്ഞത് പ്രകാരമാണ് താൻ ഒപ്പിട്ടതെന്നും പോലീസ് പറയുന്നിടത്തെല്ലാം താൻ ഒപ്പിടാറുണ്ടെന്നുമാണ് പ്രവീൺകുമാറിന്റെ മൊഴി. പ്രത്യേക വിചാരണ കോടതിയിൽ ആണ് പ്രവീൺ കുമാർ നൽകിയത്. കേസിൽ 46 സാക്ഷികളെ വിസ്തരിച്ചതിൽ ഒന്നാം പ്രതി ജോളിയുടെ സഹോദരന്മാർ അടക്കം പ്രോസിക്യൂഷന് അനുകൂല മൊഴി നൽകിയിരുന്നു. ഇതിനിടെയാണ് പ്രവീണിന്റെ കൂറുമാറ്റം ഉണ്ടായിരിക്കുന്നത്.
0 Comments