banner

പ്രകൃതി സഞ്ചാര പ്രിയനായ ഫോട്ടോഗ്രാഫറെ കൊക്കയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : കൂരാച്ചുണ്ട് നമ്പികുളത്തിലെ മത്തൻകൊല്ലി വ്യൂ പോയിന്റിൽ യുവാവിനെ കൊക്കയിൽ വിണ് മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി തുരുത്യാട് സ്വദേശി കിണറുള്ളതിൽ ഭാസ്‌കരന്റെ മകൻ രാഹുലിനെയാണ്(32) മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോട്ടോഗ്രാഫറും പ്രകൃതി സഞ്ചാര പ്രിയനുമായിരുന്നു രാഹുൽ.

 കൂരാച്ചുണ്ട് പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൂരാച്ചുണ്ട് എസ്.ഐ അൻവർ ഷായുടെ നേതൃത്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റമാർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കൂരാച്ചുണ്ട് പോലീസ് പറഞ്ഞു. 

Post a Comment

0 Comments