തൃശൂർ : ഭാര്യയുടെ നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി സെക്‌സ് ചാറ്റ് ആപ്പില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കടങ്ങോട് മണ്ടംപറമ്പ് കളത്തുവീട്ടില്‍ സെബി(33)യെയാണ് അറസ്റ്റ് ചെയ്തത്. എരുമപ്പെട്ടി പോലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാൾ ഭാര്യയെ നിരന്തരം മർദ്ദിച്ചിരുന്നതായി പരാതിയിൽ പറയുന്നു.
പോലീസ് അന്വേഷണത്തില്‍ പ്രതിയുടെ ഫോണില്‍ നിന്ന് തെളിവുകള്‍ ലഭിച്ചു. പങ്കാളികളുടെ നഗ്നദൃശ്യങ്ങള്‍ പരസ്പരം കൈമാറുന്ന ആപ്പാണിതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.
0 Comments