banner

എട്ടിന്റെ പണിയുമായി യുട്യൂബ്; ആഡ് ബ്ലോക്കർ ഉപയോഗിക്കുന്നവരെ വീഡിയോ കാണുന്നതിൽ നിന്നും വിലക്കിയേക്കും

ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. വ്യത്യസ്ഥ വിഷയങ്ങളെ കുറിച്ചുള്ള നിരവധി വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്. യൂട്യൂബിന്റെ പ്രധാന വരുമാനമാർഗ്ഗം പരസ്യങ്ങളാണ്. യൂട്യൂബിന്റെ പ്രീമിയം വരിക്കാർ അല്ലാത്തവർക്ക് വീഡിയോകൾ കാണുമ്പോൾ നിശ്ചിത സമയം പരസ്യങ്ങൾ മാത്രം കാണാൻ ചെലവഴിക്കേണ്ടി വരാറുണ്ട്. ചില അവസരങ്ങളിൽ സ്കിപ്പ് ചെയ്യാൻ പറ്റാത്ത പരസ്യങ്ങൾ ഉപഭോക്താക്കൾക്ക് അലോസരം സൃഷ്ടിക്കുന്നു. ഇത്തരം പരസ്യങ്ങൾ തടയാൻ പ്രധാനമായും തിരഞ്ഞെടുക്കുന്ന മാർഗമാണ് ആഡ് ബ്ലോക്കർ. എന്നാൽ, ആഡ് ബ്ലോക്കർ ഉപയോഗിക്കുന്നവർക്ക് എട്ടിന്റെ പണി വരുന്നുണ്ടെന്നാണ് യൂട്യൂബ് മുന്നറിയിപ്പ് നൽകുന്നത്.

ആഡ് ബ്ലോക്ക് ഉപയോഗിക്കുന്ന ഉപഭോക്താക്കളെ യൂട്യൂബിന്റെ വെബ്സൈറ്റിൽ നിന്ന് തന്നെ ബ്ലോക്ക് ചെയ്യുന്ന പുതിയ ഫീച്ചർ യൂട്യൂബ് പരീക്ഷിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. ആഗോളതലത്തിലുള്ള കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് യൂട്യൂബ് സൗജന്യമായി ലഭിക്കുന്നതിന്റെ പ്രധാന കാരണം പരസ്യങ്ങളാണ്. ഇത്തരം പരസ്യങ്ങൾക്ക് തടയിടുന്ന ആഡ് ബ്ലോക്കറുകൾക്ക് പൂട്ടിടാൻ പുതിയ ഫീച്ചർ പരീക്ഷിക്കുന്നുണ്ടെന്ന് യൂട്യൂബ് വ്യക്തമാക്കി. അതേസമയം, പരസ്യങ്ങൾ കാണാൻ താൽപ്പര്യം ഇല്ലാത്തവരോട് പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കാനും യൂട്യൂബ് നിർദ്ദേശിക്കുന്നുണ്ട്. അതേസമയം, വിവിധ വെബ്സൈറ്റുകൾ ആഡ് ബ്ലോക്കറെ തടയുന്ന ഫീച്ചർ ഇതിനോടകം തന്നെ അവരുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


Post a Comment

0 Comments