അഞ്ചാലുംമൂട് തൃക്കരുവയിൽ ഉലക്ക കൊണ്ടുള്ള പ്രഹരമേറ്റ് യുവാവ് മരിച്ചു
Sunday, February 05, 2023
രജിഷ വിജയൻ, പ്രിയ വാര്യർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ കൊള്ള എന്ന ചിത്രം ഉടൻ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. മനോരമ മാക്സ് ആണ് ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ജൂലൈ 27 മുതൽ മനോരമ മാക്സിൽ ഡിജിറ്റൽ സംപ്രേഷണം ചെയ്ത് തുടങ്ങും. സൂരജ് വർമ സംവിധാനം ചെയ്ത ചിത്രമാണ് കൊള്ള.
ബോബി-സഞ്ജയ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. ഡോക്ടർമാരായ ജാസിം ജലാൽ, നെൽസൺ ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചത്. രജീഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി രജീഷാണ് ചിത്രത്തിന്റെ നിർമ്മാണം. അനാഥരായ രണ്ടു സ്ത്രീകളേയും അവർ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെയും പ്രമേയമാക്കിയാണ് കൊള്ള എന്ന ചിത്രം ഒരുക്കിയിരുന്നത്.
ത്രില്ലർ സ്വഭാവമുള്ള ചിത്രമാണ് കൊള്ള. രജീഷ, പ്രിയ വാര്യർ എന്നിവരെ കൂടാതെ വിനയ് ഫോർട്ട്, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ജിയോ ബേബി, ഷെബിൻ ബെൻസൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. രാജവേൽ മോഹനാണ് ഛായാഗ്രഹണം നിർവഹിച്ചത്. ലച്ചു രജീഷാണ് ചിത്രത്തിന്റെ സഹനിർമാതാവ്. രവി മാത്യു പ്രൊഡക്ഷൻസും ചിത്രവുമായി സഹകരിച്ചിട്ടുണ്ട്. ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.
0 Comments