Latest Posts

അവാര്‍ഡ് നേട്ടമറിയാതെ മികച്ച ബാലതാരം സ്കൂളിൽ!, തന്മയ സോളിന്റെ വീഡിയോ വൈറൽ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ബാലതാരത്തിനുള്ള (പെണ്‍) പുരസ്കാരം നേടിയത് തന്മയ സോള്‍ ആണ്. സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം വഴക്കിലെ പ്രകടനമാണ് തന്മയയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. എന്നാല്‍ ഇന്നത്തെ പുരസ്കാര പ്രഖ്യാപനം നടക്കുമ്പോള്‍ തന്മയ വീട്ടില്‍ ഉണ്ടായിരുന്നില്ല.

പുരസ്കാര പ്രഖ്യാപ സമയത്ത് സ്കൂളില്‍ നിന്ന് മടങ്ങുകയായിരുന്നു തന്മയ. വഴിയില്‍ കാത്തുനില്‍ക്കുന്ന പ്രിയപ്പെട്ടവരാണ് അവാര്‍ഡ് നേട്ടത്തിന്‍റെ വിവരം ആദ്യമായി തന്മയയെ അറിയിക്കുന്നത്. ഇതിന്‍റെ രസകരമായ വീഡിയോ അവര്‍ പുറത്ത് വിട്ടിട്ടുണ്ട്.

0 Comments

Headline