banner

സര്‍ക്കാര്‍ ചെലവില്‍ 1300 പേര്‍ക്ക് ഓണസദ്യ!, 20 മിനിറ്റ് കാത്തിരുന്നിട്ടും കിട്ടാതെ സ്പീക്കർ എഴുന്നേറ്റു പോയി, 1300 ൽ 500 പേരും സദ്യ കിട്ടാതെ മടങ്ങി


ഓണം പ്രമാണിച്ച് സ്പീക്കര്‍ നിയമസഭാ ജീവനക്കാര്‍ക്കായി ഒരുക്കിയ ഓണസദ്യ പകുതിയോളം പേര്‍ക്ക് വിളമ്പിയപ്പോഴേക്കും തീര്‍ന്നു. ഇതുമൂലം സദ്യ കഴിക്കാനെത്തിയ സ്പീക്കര്‍ 20 മിനിറ്റോളം കാത്തിരുന്നെങ്കിലും സദ്യ കിട്ടിയില്ല. അവസാനം പഴവും പായസവും കഴിച്ച് മടങ്ങുകയായിരുന്നു.

ഏകദേശം 1300 പേര്‍ക്കാണ് സദ്യയുണ്ടാക്കിയത്. എന്നാല്‍, 800 പേര്‍ കഴിച്ച് തീര്‍ന്നപ്പോഴേക്കും ഭക്ഷണം തീര്‍ന്നു. ഇതിന് മുന്‍പ് ജീവനക്കാര്‍ തന്നെ പിരിവ് എടുത്താണ് സദ്യയുടെ ചിലവ് നോക്കിയിരുന്നത്. ഇത്തവണ സര്‍ക്കാര്‍ ചിലവില്‍ നടത്താന്‍ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു.

400 പേര്‍ക്ക് ഇരിക്കാവുന്ന ഹാളിലാണ് സദ്യ വിളമ്പിയിരുന്നത്. ആദ്യത്തെ പന്തിയില്‍ എല്ലാവര്‍ക്കും സദ്യ ലഭിച്ചു. എന്നാല്‍, രണ്ടാമത്തെ പന്തിയില്‍ പകുതിയോളം പേര്‍ക്ക് വിളമ്പിയപ്പോഴേക്കും ഭക്ഷണം തീര്‍ന്നു. ഈ സമയത്തായരുന്നു സ്പീക്കറും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫും സദ്യ കഴിക്കാനായി എത്തിയത്. 20 മിനിറ്റോളം കാത്തിരുന്നെങ്കിലും സദ്യ എത്താതായതോടെ അദ്ദേഹം പഴവും പായസവും കഴിച്ച് മടങ്ങി.

Post a Comment

0 Comments