banner

അച്ഛനെ കൊല്ലാന്‍ 15 കാരനായ മകന്റെ ശ്രമം; കണ്ണില്‍ മുളകുപൊടിയിട്ട് വായില്‍ തുണിതിരുകി ചുറ്റികകൊണ്ട് തലക്കടിച്ചു, പിന്നാലെ ജീവനൊടുക്കാൻ ശ്രമം


തിരുവനന്തപുരം : പോത്തന്‍കോട് രോഗിയായ അച്ഛനെ കൊല്ലാന്‍ ശ്രമിച്ച് 15 കാരനായ മകന്‍. കൂട്ടുകാരന്റെ സഹായത്തോടെ അച്ഛന്റെ കണ്ണില്‍ മുളകുപൊടി തേച്ച് ചുറ്റിക കൊണ്ട് തലക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പിതാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ തൂങ്ങി മരിക്കാന്‍ ശ്രമിച്ച മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഡയാലിസിസിന് വിധേയനാകുന്ന വൃക്ക രോഗിയാണ് പിതാവ്. എന്നാല്‍ പിതാവ് നിരന്തരം മകനെ മര്‍ദ്ദിക്കമായിരുന്നു. ഇതിലുള്ള പ്രതികാര ബുദ്ധിയാണ് ഇത്തരത്തില്‍ ചെയ്യാന്‍ 15കാരനെ നിര്‍ബന്ധിപ്പിച്ചത്.

പിന്നാലെ നാട്ടുകാര്‍ വഴി സംഭവം അറിഞ്ഞ പൊലീസ് വീട്ടിലെത്തി രണ്ടുപേരെയും രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments