പിന്നാലെ മൊയ്തീനെ ഇ.ഡി ഉടൻ ചോദ്യം ചെയ്യുമെന്നും സൂചനകളുണ്ട്. ചൊവ്വാഴ്ച രാവിലെ 7.30ന് തുടങ്ങിയ ഇ.ഡി റെയ്ഡ് ബുധനാഴ്ച പുലർച്ചെ 5.15നാണ് അവസാനിച്ചത്. റെയ്ഡ് 22 മണിക്കൂറോളം നീണ്ടു. ബോധപൂർവമായ ആസൂത്രണത്തിന്റെ ഭാഗമാണ് പരിശോധന എന്നായിരുന്നു മൊയ്തീന്റെ പ്രതികരണം. തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിനാമികളെന്ന് സംശയിക്കുന്നവരുമായി മൊയ്തീന് നിരന്തരബന്ധമുണ്ടെന്നാണ് ഇ.ഡി കണ്ടെത്തൽ. ക്രമക്കേടുകൾ നടത്താനായി കരുവന്നൂർ സഹകരണബാങ്കിൽ രണ്ടു രജിസ്റ്ററുകൾ ഉണ്ടായിരുന്നതായും റെയ്ഡിൽ ഇ.ഡി. കണ്ടെത്തി.
എ സി മൊയ്തീന്റെ തെക്കും കര പനങ്ങാട്ടുകരയിലെ വസതിയിലും ബാങ്കുകളുമായി ബന്ധപ്പെട്ടു വായ്പാസ്വർണം വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശി അനിൽകുമാർ എന്ന സുഭാഷിന്റെ ചേർപ്പിലെ വീട്ടിലും പണം പലിശയ്ക്കു കൊടുക്കുന്ന കണ്ണൂർ സ്വദേശി സതീശന്റെ കോലഴിയിലെ വീട്ടിലും ഒരേസമയമായിരുന്നു ഇഡി റെയ്ഡ് നടത്തിയത്. ചേർപ്പിൽ രാത്രി 7.45നും കോലഴിയിൽ 9.30നും റെയ്ഡ് അവസാനിപ്പിച്ചിരുന്നു.
കൊച്ചിയിൽനിന്ന് ഇ ഡി അഡീഷണൽ ഡയറക്ടർ ആനന്ദന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് മൊയ്തീന്റെ വീട്ടിലെത്തിയത്. അനിൽകുമാറിനെയും സതീശനെയും ബാങ്കിന് പരിചയപ്പെടുത്തിയത് മൊയ്തീനാണെന്ന മൊഴികള്‍ ഇ ഡി പരിശോധിക്കുന്നു. കള്ളപ്പണം വെളുപ്പിക്കാൻ കരുവന്നൂർ ബാങ്ക് കൂട്ടുനിന്നുവെന്നു നേരത്തെ ഇ ഡി കണ്ടെത്തിയിരുന്നു. അനിൽകുമാറിനും സതീശനും ഇതിൽ പങ്കുണ്ടോയെന്നു പരിശോധിച്ചു.
0 Comments