banner

ചാന്ദ്രയാന്‍ 3ന്റെ ലാന്‍ഡിങ് വീഡിയോ പുറത്ത്!, ലാന്‍ഡറിലെ മൂന്ന് ഉപകരണങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങി, ആദ്യ ദൃശ്യങ്ങൾ ഇതാ


ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡിങ് ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ലാന്‍ഡറിലെ നാല് ഇമേജിങ് ക്യാമറയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. പുതിയ ദൃശ്യങ്ങളില്‍ ചന്ദ്രോപരിതലം കൂടുതല്‍ വ്യക്തമാണ്. പേടകത്തിലെ ശാസ്ത്രീയ ഉപകരണങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
ചന്ദ്രോപരിതലത്തിലെത്തിയ വിക്രം ലാന്‍ഡറിന്റെ 4 ഉപകരണങ്ങളില്‍ 3 എണ്ണം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ പഠനങ്ങള്‍ പുരോഗമിക്കുകയാണ്. ചന്ദ്രോപരിതലത്തിലെ പ്ലാസ്മ സാന്ദ്രതയും അതിന്റെ മാറ്റങ്ങളും പഠിക്കാനുള്ള രംഭ-എല്‍പി, ചന്ദ്രന്റെ ധ്രുവപ്രദേശത്തെ ഉപരിതല താപനില പഠിക്കുന്ന ചന്ദ്രാസ് സര്‍ഫസ് തെര്‍മോഫിസിക്കല്‍ എക്‌സ്‌പെരിമെന്റ് (ചാസ്‌തേ), ചന്ദ്രനിലെ ഭൂകമ്പ സാധ്യത അളക്കുന്ന ഇന്‍സ്ട്രുമെന്റ് ഫോര്‍ ലൂണാര്‍ സീസ്മിക് ആക്ടിവിറ്റി (ഇല്‍സ) എന്നീ ഉപകരണങ്ങളാണു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

41 ദീവസം നീണ്ട ദൗത്യത്തിനൊടുവിലാണ് ചന്ദ്രയാന്‍ 3 ഇന്നലെ വൈകീട്ട് 6.06ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. ചന്ദ്രയാനിലെ പ്രഗ്യാന്‍ റോവറിന്റെ ചക്രങ്ങള്‍ ചന്ദ്രനില്‍ പതിച്ചതോടെ ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്തംഭവും ഐഎസ്ആര്‍ഒയുടെ ലോഗോയും ചന്ദ്രോപരിതലത്തില്‍ പതിഞ്ഞു. ഇന്ത്യയ്ക്കും ലോകത്തിന് മുന്നിലും ഒരു ചരിത്ര നിമിഷമായിരുന്നു ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡിങ്

Post a Comment

0 Comments