ന്യൂഡല്‍ഹി : 69-ാമത് ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മുന്‍ ഐ.എസ്.ആര്‍. ഓ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ റോക്കറ്റ്ട്രി ദ നമ്പി എഫക്ട് ആണ് മികച്ച ഫീച്ചര്‍ സിനിമ. നടന്‍ ആര്‍. മാധവന്‍ സംവിധാനം ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് പ്രധാനവേഷത്തിലെത്തിയത്. നിഖില്‍ മഹാജനാണ് മികച്ച സംവിധായകന്‍. മറാത്തി ചിത്രം ഗോദാവരിയ്ക്കാണ് പുരസ്‌കാരം. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ആലിയ ഭട്ടും (ഗംഗുഭായ് കത്ത്യാവാടി), കൃതി സനോണ്‍ (മിമി) എന്നിവര്‍ പങ്കിട്ടു. പുഷ്പ ചിത്രത്തിലെ അഭിനയത്തിന് അല്ലു അര്‍ജുനാണ് മികച്ച നടന്‍.
നോണ്‍ഫീച്ചര്‍ വിഭാഗത്തില്‍ എക് താ ഗാവോന്‍ ആണ് മികച്ച സിനിമ. സ്‌മൈല്‍ പ്ലീസ് എന്ന ചിത്രത്തിന് ബക്വല്‍ മതിയാനിയെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. ഇതേ വിഭാഗത്തിലുള്ള മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം മലയാളിയായ അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ സ്വന്തമാക്കി. 2021ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് അവാര്‍ഡിനു പരിഗണിച്ചത്. 31 വിഭാഗങ്ങളിലാണ് ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ പുരസ്‌കാരം നല്‍കിയത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 23 വിഭാഗങ്ങളിലും. 24 ഭാഷകളില്‍ നിന്നാണ് 280 സിനിമകളാണ് പരിഗണിച്ചത്.
ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ഹോം ആണ് മികച്ച മലയാള ചിത്രം. മേപ്പടിയാന്‍ എന്ന ചിത്രത്തിന് വിഷ്ണു മോഹനെ മികച്ച പുതുമുഖ സംവിധായകനായി തിരഞ്ഞെടുത്തു. ആവാസ വ്യൂഹമാണ് മികച്ച പരിസ്ഥിതി ചിത്രം.
നോണ്‍ ഫീച്ചര്‍ ഫിലിം – പ്രത്യേക പരാമര്‍ശം- ബാലേ ബംഗാരസംഗീതം – സക്കലന്റ്- ഇഷാന്‍ ദേവച്ഛ
ഉണ്ണിക്കൃഷ്ണന്‍- റീ റെക്കോര്‍ഡ്ങ്
സംവിധാനം- ബാകുല്‍ മാത്യാനി- സ്‌മൈല്‍ പ്ലീസ്
സിനിമ – ചാന്ദ് സാന്‍സേ- പ്രതിമാ ജോഷി
ഷോര്‍ട്ട് ഫിലിം ഫിക്ഷന്‍- ദാല്‍ഭാട്
മികച്ച ആനിമേഷന്‍ ചിത്രം- കണ്ടിട്ടുണ്ട്- അദിതി കൃഷ്ണദാസ
പരിസ്ഥിതി ചിത്രം – മൂന്നാം വളവ്- ഗോകുലം മൂവീസ്- ആര്‍.എസ്. പ്രദീപ്
ഫീച്ചര്‍ വിഭാഗംമറാഠി ചിത്രം- ഏക്ദാ കായ് സാലാ
മലയാളം സിനിമ- ഹോം
തമിഴ്ചിത്രം- കടൈസി വിവസായി
തെലുങ്ക് ചിത്രം- ഉപ്പേന
കോസ്റ്റിയൂം ഡിസൈനര്‍- സര്‍ദാര്‍ ഉദ്ദം – വീര കപൂര്‍
പ്രൊഡക്ഷന്‍ ഡിസൈന്‍- ദിമിത്രി മലിച്ച്
എഡിറ്റിങ്- സഞ്ജയ് ലീലാ ഭൻസാലി- ഗംഗുഭായി
ഓഡിയോഗ്രഫി- ചവിട്ട്- അരുണ്‍ അശോക്, സോനു കെ.പി, ഝില്ലി- അനീഷ്, സര്‍ദാര്‍ ഉദ്ദം – സിനോയ് ജോസഫ്
തിരക്കഥ- ഒറിജിനല്‍ – നായാട്ട് – ഷാഹി കബീര്‍
അഡാപ്റ്റഡ് തിരക്കഥ- ഗംഗുഭായി- സഞ്ജയ് ലീലാ ഭൻസാലി- ഉത്കര്‍ഷിണി വസിഷ്ട്
ഡയലോഗ്-ഉത്കര്‍ഷിണി വസിഷ്ട്, പ്രകാശ് കപാഡിയ
ഛായാഗ്രഹണം- സര്‍ദാര്‍ ഉദം- അവിക് മുമുഖോപാധ്യായ
ഗായിക- ഇരവിന്‍ നിഴല്‍ ശ്രേയാ ഘോഷാല്‍- മായാവാ ഛായാവാ
ഗായകന്‍- കാലാഭൈരവ- ആര്‍ആര്‍ആര്‍ -കൊമരം ഭീമുഡോബാലതാരം- ഭവിന്‍ റബാരി- ഛെല്ലോ ഷോ
നടന്‍- അല്ലു അര്‍ജുന്‍- പുഷ്പ
പരിസ്ഥിതി ചിത്രം- ആവാസവ്യൂഹം
ജനപ്രിയചിത്രം- ആര്‍.ആര്‍.ആര്‍
മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്‌കാരം- വിഷ്ണു മോഹന്‍ – മേപ്പടിയാന്‍
ഫീച്ചര്‍ ഫിലിം- റോക്കട്രി
0 Comments