സിപിഐഎം ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസിന്റെ നിർമ്മാണം നിർത്തിവെച്ചു. ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെയും നിർമ്മാണം തുടർന്നതിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിയത്. നിർദ്ദേശം പാലിക്കാത്തതിൽ കാരണം തേടി സർക്കാർ അഭിഭാഷകനോട് ഹാജരാകാൻ കോടതി അറിയിച്ചു. ഇതിന് പിന്നാലെ തഹസീൽദാർ നിർമ്മാണ പ്രവർത്തങ്ങൾക്ക് സ്റ്റോപ്പ് മെമോ നൽകുകയായിരുന്നു,
അതേസമയം, നിർമാണം നിർത്തിവെക്കണമെന്ന കോടതി നിർദ്ദേശം വന്നതിന് പിന്നാലെ അടിയന്തര നിർമ്മാണം നടന്നിരുന്നു. രാത്രിയിൽ തൊഴിലാളികളെ എത്തിച്ചാണ് ജോലികൾ പൂർത്തിയാക്കാൻ ശ്രമിച്ചത്.
ബൈസൺ വാലി, ശാന്തൻ പാറ സിപിഐഎം ഏരിയ കമ്മറ്റി ഓഫീസുകളുടെ നിർമ്മാണം അനധികൃതമായിട്ടാണെന്ന പരാതി ഉയർന്നതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നായിരുന്നു ഇന്നലെ ഹൈക്കോടതിയുടെ നിർദ്ദേശം. പക്ഷേ, ആ നിർദ്ദേശം കാറ്റിൽ പറത്തിയാണ് ഇപ്പോൾ ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണം നടത്തുകയായിരുന്നു പിന്നാലെയാണ് കോടതി അതൃപ്തി അറിയിച്ചത്.
0 Comments