ഇടുക്കി : അടിമാലിയില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരന്റെ തലയിലേക്ക് കാര്‍ വീണ് ദാരുണാന്ത്യം. ആനവിരട്ടി കമ്പിലൈന്‍ സ്വദേശി റോബിന്‍ സെബാസ്റ്റ്യന്‍ (31) ആണ് മരിച്ചത്. അറ്റകുറ്റപ്പണിക്കായി എത്തിച്ച കാര്‍ ജാക്കി തെന്നിമാറിയാണ് സ്വകാര്യ വര്‍ക്ക് ഷോപ്പ് ജീവനക്കാരന്റെ തലയിലേക്ക് വീണത്.
ഇന്നലെ വൈകീട്ടാണ് അപകടം. കാറിന്റെ കേടുപാടുകള്‍ പരിഹരിക്കുന്നതിനായി ജാക്കി ഉപയോഗിച്ച് വാഹനം ഉയര്‍ത്തി തകരാര്‍ പരിഹരിക്കുകയായിരുന്നു. അതിനിടെ ജാക്കി തെന്നിമാറിി വാഹനം റോബിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ റോബിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
0 Comments