banner

കാണാതായ കോളജ് വിദ്യാര്‍ഥിനിയെ കണ്ടെത്തി!, കണ്ടെത്തിയത് ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയിൽ


കോഴിക്കോട് തൊട്ടില്‍പാലത്തുനിന്ന് കാണാതായ കോളേജ് വിദ്യാര്‍ത്ഥിനിയെ ആള്‍ പാര്‍പ്പില്ലാത്ത വീട്ടില്‍ വിവസ്ത്രയാക്കിയ നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ മുതല്‍ കാണതായ പെണ്‍കുട്ടിയാണ് കാലുകള്‍ കെട്ടിയ നിലയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ കണ്ടെത്തിയത്. ലഹരി മരുന്നും ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചതാണ് എന്നാണ് പ്രാഥമിക വിവരം.തട്ടിക്കൊണ്ടുപോയി എന്ന് കരുതപ്പെടുന്ന ആളെ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്.

Post a Comment

0 Comments