banner

നാല് കുട്ടികള്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേർക്ക് തെരുവ് നായ ആക്രമണം!, പരിശോധനയിൽ നായയക്ക് പേവിഷബാധ, പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും ആശുപത്രിയില്‍


മുക്കം : മുക്കത്ത് ഈ മാസം 23ന് വൈകിട്ട് നാല് കുട്ടികള്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. മുക്കം, മാമ്പറ്റ, കുറ്റിപ്പാല, മണാശ്ശേരി ഭാഗങ്ങളിലാണ് നായ ഭീതി വിതച്ചത്. രാത്രി വൈകിയും ആക്രമണം തുടര്‍ന്നതോടെയാണ് മുക്കം നഗരസഭ അധികൃതരും വിവിധ സന്നദ്ധസേന പ്രവര്‍ത്തകരും നാട്ടുകാരും തിരച്ചില്‍ നടത്തുകയും മണാശേരി കോദാലത്ത് വയലിലാണ് രാത്രി നടത്തിയ തിരച്ചിലൊടുവില്‍ നായയെ ചത്ത നിലയില്‍ കണ്ടെത്തുകയും ചെയ്തത്.

ചത്ത നായയുടെ ജഡം ഇന്നലെ തന്നെ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഇന്നലെ കോഴിക്കോട് വെറ്റിനറി പത്തോളജി ഡിപ്പാര്‍ട്ട്‌മെന്റ് നിന്നും ഡോക്ടര്‍ ധനുഷ് കൃഷ്ണ നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും ആശുപത്രിയില്‍ തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ വിദ്യര്‍ത്ഥിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

Post a Comment

0 Comments