banner

തൃക്കരുവയിലെ ബി.ജെ.പി ഭരിക്കുന്ന വാർഡുകളിൽ പ്ലാസ്റ്റിക് ശേഖരണത്തിലും യൂസർ ഫീയിലും നൂറ് ശതമാനം


പ്ലാസ്റ്റിക് ശേഖരണത്തിലും യൂസർ ഫീയിലും നൂറ് ശതമാനം കൈവരിച്ച് തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡും, 12ആം വാർഡും. ഇത് മൂന്നാം തവണയാണ് ഒന്നാം വാർഡിലെ വാർഡ് മെമ്പർ സുജിത്തിൻ്റെയും ഹരിത കർമ്മ സേന അംഗങ്ങളായ കൊച്ചുത്രേസ്യയുടെയും മിനിയുടെയും നേതൃത്വത്തിൽ സമ്പൂർണ്ണ പദ്ധതി നിർവ്വഹണം പൂർത്തീകരിക്കുന്നത്. പ്രാക്കുളം ഫ്രണ്ട്സ് 12ആം വാർഡ് മെമ്പർ മഞ്ജു ആലയ്യത്തിൻ്റെയും ഹരിത കർമ്മ സേന അംഗങ്ങളായ സിന്ധു സജീവിൻ്റെയും, സന്ധ്യയുടെയും  നേതൃത്വത്തിൽ ഇത് രണ്ടാ തവണയാണ് സമ്പൂർണ്ണ പദ്ധതി നിർവ്വഹണം പൂർത്തീകരിക്കുന്നത്. ബിജെപി പ്രതിനിധികളാണ് ഇരു വാർഡുകളിലെയും പഞ്ചായത്ത് അംഗങ്ങൾ.

Post a Comment

0 Comments