തൃക്കരുവ ഗ്രാമ പഞ്ചായത്തിൻ്റെയും തൃക്കരുവ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയറും സംയുക്തമായി തൃക്കരുവയിലെ നിവാസികളായ കിടപ്പു രോഗികൾക്ക് (പാലിയേറ്റീവ് കെയർ രോഗികൾക്ക്) സൗജന്യ ഓണ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് ജീവനക്കാരുടെയും കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയറിലെയും ജീവനക്കാരുടെ വേതനത്തിൽ നിന്ന് സ്വരൂപിച്ച പണം ഉപയോഗിച്ചാണ് ഓണ കിറ്റ് സമാഹരിച്ചത്. ചടങ്ങിൽ തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ, വൈസ് പ്രസിഡൻ്റ് കെ. സുലഭ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സലീന ഷാഹുൽ, ചെയർമാൻ അജ്മീൻ, ജോയ്.ജെ (ഡാഡു കോടിയിൽ), രതീഷ്, ദിവ്യ, ഷീജ, അനിൽകുമാർ, ബ്ലോക്ക് മെമ്പർ അനിൽ കുമാർ, സുജിത്, മഞ്ജു, ഡോ. കൃഷ്ണകുമാർ, ഷംല, ആശ വർക്കേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.
0 Comments