കഴിഞ്ഞ തവണ തലനാരിഴയ്ക്ക് ഗ്രെനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സിനു മുന്നിൽ അടിയറവ് വച്ച സ്വർണം ഇത്തവണ സ്വന്തമാക്കുകയാണ് താരം ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം വെള്ളി കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.2003 ൽ പാരീസിൽ അഞ്ജു ബോബി ജോർജിന്റെ ലോംഗ് ജംപ് വെങ്കലത്തിന് ശേഷം രാജ്യം നേടുന്ന രണ്ടാമത്തെ മെഡലായിരുന്നു അത്.
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്!, നീരജ് ചോപ്ര ഫൈനലിൽ പ്രവേശിച്ചു, ആദ്യ ശ്രമത്തിൽ തന്നെ 88.77 മീറ്റർ
ജാവലിൻ ത്രോയിലെ ഒളിംപിക്സ് സുവർണ ജേതാവ് ഇന്ത്യയുടെ നീരജ് ചോപ്ര ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ പ്രവേശിച്ചു.ഹംഗറിലെ ബുഡാപെസ്റ്റിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ആദ്യ ശ്രമത്തിൽ തന്നെ 88.77 മീറ്റർ എറിഞ്ഞാണ് ഫൈനലുറപ്പിച്ചത്.കരിയറിലെ ആദ്യ ലോക അത്ലറ്റിക്സ് സ്വർണമാണ് നീരജ് ലക്ഷ്യമിടുന്നത്.
0 Comments