ന്യൂഡല്‍ഹി : ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ കോവിഡ് വകഭേദങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട കേന്ദ്രം ഉന്നതതല യോഗം ചേര്‍ന്നു. കോവിഡ് പോസിറ്റീവായവരുടെ ജീനോം സ്വീക്വന്‍സിങിന്റെ വിവരങ്ങള്‍ ക്രോഡീകരിച്ചു കൃത്യമായി നിരീക്ഷിക്കണമെന്നു സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. പുതിയതായി കണ്ടെത്തിയ വകഭേദങ്ങളുമായി ഇവയ്ക്ക് സാമ്യമുണ്ടോയെന്നു പരിശോധിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. ബിഎ 2.86, ഇജി. 5 എന്നീ വകഭേദങ്ങളാണ് പുതിയതായി കണ്ടെത്തിയത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇജി. 5 അന്‍പതോളം രാജ്യങ്ങളിലും ബിഎ 2.86 നാല് രാജ്യങ്ങളിലുമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ ലോകത്ത് 2,96,219 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ 223 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തതിന്റെ 0.075 ശതമാനം വരുമിത്. നിലവില്‍ രാജ്യത്തെ കോവിഡ് സാഹചര്യം സുസ്ഥിരമായി തന്നെ നില്‍ക്കുന്നു. പൊതുജനാരോഗ്യ കേന്ദ്രങ്ങളെല്ലാം ഫലവത്തായ നടപടികള്‍ കൈകൊള്ളുന്നുണ്ട്. ഇന്‍ഫ്‌ളുവന്‍സ, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്‌ക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
0 Comments