banner

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ സംഭവം!, പ്രതി ശ്രീറാം സമര്‍പ്പിച്ച ഹർജ്ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും, നിർണ്ണായകം


മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹര്‍ജി. ഹൈക്കോടതി വിധിക്കെതിരെയാണ് ഇപ്പോള്‍ ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

നരഹത്യക്കുറ്റം ചുമത്താന്‍ തെളിവില്ലെന്നാണ് ശ്രീറാമിന്റെ വാദം. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപ്പത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടില്‍ തന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ല. സാധാരണ മോട്ടോര്‍ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണ് ഇതെന്നുമാണ് ശ്രീറാം ഹര്‍ജിയില്‍ പറയുന്നത്.

Post a Comment

0 Comments