banner

തൃക്കരുവ ഗ്രാമപഞ്ചായത്തിനെതിരെ പ്രതിഷേധവുമായി കേരള കോൺഗ്രസ് ബി!, കുടിവെള്ള പ്രശ്നത്തിനും റോഡിൻ്റെ ശോചനീയാവസ്ഥയ്ക്കും ഉടൻ പരിഹാരം കാണണമെന്ന് ഉദ്ഘാടകൻ എ.ഷാജു, പണി പൂർത്തിയായിട്ടും പ്രവർത്തിപ്പിക്കാത്ത കുഴൽക്കിണറുകളിൽ റീത്ത് വെച്ചു


അഞ്ചാലുംമൂട് : തൃക്കരുവ ഗ്രാമപഞ്ചായത്തിന്റെ വികസന മുരടിപ്പിനും കെടുകാര്യസ്ഥതക്കുമെതിരെ എന്ന മുദ്രാവാക്യമുയർത്തി കേരള കോൺഗ്രസ് ബി നയിച്ച പ്രതിഷേധ മാർച്ച് കേരള കോൺഗ്രസ് ബി കൊല്ലം ജില്ലാ പ്രസിഡൻറ് എ.ഷാജു ഉദ്ഘാടനം ചെയ്തു. കുടിവെള്ള ക്ഷാമം പരിഹരിക്കുക, തകർന്ന വാട്ടർ പമ്പുകൾ പുനർ സ്ഥാപിക്കുക റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, അനധികൃത അറവുശാല നിർത്തലാക്കുക, പഞ്ചായത്ത് സ്റ്റേഡിയം നവീകരിക്കുക, പരട്ടച്ചിറ - മണലിക്കട ഓടയിലേക്കുള്ള അനധികൃതമായ പൈപ്പുകൾ പൂർണമായും നീക്കം ചെയ്യുക, തൃക്കരുവ പഞ്ചായത്ത് സെക്രട്ടറി നീതി നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ മാർച്ച്. 
തുടർന്ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവർത്തകർ സെക്രട്ടറിക്ക് നിവേദനം കൈമാറി. പണി പൂർത്തിയായിട്ടും പ്രവർത്തിപ്പിക്കാത്ത കുഴൽക്കിണറുകളിൽ റീത്ത് വെച്ചും പ്രതിഷേധിച്ചു. തൃക്കരുവ 14 ആം വാർഡിലെ ഓലിക്കരക്കടവിലെയും, 13 ആം വാർഡിലെ കോടിയിൽ മൂലയിലെയും കുഴൽക്കിണറുകളിലാണ് പ്രവർത്തകർ റീത്ത് വെച്ച് പ്രതിഷേധിച്ചത്. വരും ദിവസങ്ങളിൽ വേണ്ടുന്ന നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും അവർ പറഞ്ഞു.

കൊല്ലം നിയോജക മണ്ഡലം പ്രസിഡൻ്റ് കരുവ ബിജു പ്രതിഷേധ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് മണികുമാർ, കേരള കോൺഗ്രസ്‌ ബി ജില്ല ജനറൽ സെക്രട്ടറി വിളകുടി വിജയകുമാർ, കർഷക യൂണിയൻ ജില്ല ജനറൽ സെക്രട്ടറി വില്ലൂർ ഗോപാലകൃഷ്ണ പിള്ള തുടങ്ങിയവർ സംസാരിച്ചു. നിയോജക മണ്ഡലം സെക്രട്ടറി  ലാലു കോടിയിൽ വില്ലേജ് കമ്മിറ്റി അംഗങ്ങളായ ഷെമീർ വയലിൽ, വിഷ്ണു ബോസ്
സുനീർ, മൈദീൻ, ഹരിലാൽ, മൈദീൻ കുഞ്ഞു, അബുബക്കർ,സജീവ്, പ്രദീപ്‌, ഷാജി, ലാലു, നിസാം, യദു, ദുർഗ്ഗ, ഹസീന, അസ്സീന തുടങ്ങിയവരും മറ്റു അംഗങ്ങളും പങ്കെടുത്തു.

Post a Comment

0 Comments