banner

ഇത്തവണത്തെ ഓണസദ്യ പാരിപ്പള്ളി ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ!, പൊതിച്ചോറിന് പകരം സദ്യയായിട്ടായിരുന്നു ഇന്നത്തെ ഭക്ഷണവിതരണം, ഓണസദ്യയെക്കുറിച്ചുള്ള കുറിപ്പുമായി എം.നൗഷാദ് എം.എൽ.എ


കൊല്ലം : ഓണാഘോഷങ്ങൾ പലവിധമാണ് കൂടുതൽ പേരും ഓണം കുടുംബവുമൊത്താവും ആഘോഷിക്കാൻ തുനിയുക. എന്നാൽ  വഖഫ് ബോർഡ് അംഗവും ഇരവിപുരം എം.എൽ.എയുമായിരുന്ന എം.നൗഷാദ് തൻ്റെ ഈ വർഷത്തെ ഓണാഘോഷം എങ്ങനെയെന്ന് വിവരിക്കുകയാണ്. പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ ഡി.വൈ.എഫ്.ഐ ഒരുക്കിയ ഓണസദ്യയിൽ പങ്കെടുത്ത സന്തോഷമാണ് എം.എൽ.എ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെയ്ക്കുന്നത്. 

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ....

ഇത്തവണത്തെ ഓണസദ്യ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിലായിരുന്നു.

കാലങ്ങളായി രോഗികൾക്കും കൂട്ടിരുപ്പുകാർക്കും മുടങ്ങാതെ ഉച്ചഭക്ഷണം എത്തിക്കുന്ന ഡി വൈ എഫ് ഐ യുടെ ഹൃദയപൂർവ്വം പദ്ധതിയുടെ ഭാഗമായ ഓണസദ്യയിൽ...

പൊതിച്ചോറിന് പകരം
സദ്യയായിട്ടായിരുന്നു ഇന്നത്തെ ഭക്ഷണവിതരണം. രോഗികൾ, കൂട്ടിരിപ്പുകാർ, ആരോഗ്യപ്രവർത്തകർ, ഡോക്ടർമാർ, ജീവനക്കാർ, ഡി വൈ എഫ് ഐ പ്രവർത്തകർ എന്നിവർക്കൊപ്പമായൊരുന്നു സദ്യ.

അങ്ങനെ ഈ ഓണവും സന്തോഷത്തിന്റെതായി
_______
നിലവിൽ സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗമാണ് എം.നൗഷാദ്. കൊല്ലം കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷൻ, ഡെപ്യൂട്ടി മേയർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സി.പി.എം പാർട്ടിയിൽ നിന്നുള്ള ആദ്യ വഖഫ് ബോർഡ് അംഗം കൂടിയാണ് ഇദ്ദേഹം.

Post a Comment

0 Comments