കേരളത്തിലെ വൈദ്യുതി പ്രതിസന്ധി!, കാര്യങ്ങള്‍ മുന്‍കൂട്ടി കാണാൻ കെഎസ്ഇബിക്ക് കഴിഞ്ഞില്ല, വിമര്‍ശനവുമായി വകുപ്പ് മന്ത്രി
വൈദ്യുതി പ്രതിസന്ധിയില്‍ കെ.എസ്.ഇ.ബിയെ വിമര്‍ശിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി.മഴ കുറയുന്ന സാഹചര്യത്തില്‍ നേരത്തെ വൈദ്യുതി കരാറിലേര്‍പ്പെടുന്ന കാര്യത്തിൽ ബോര്‍ഡിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും.താപവൈദ്യുതി കുറഞ്ഞ വിലയ്ക്ക് ഒരുക്കുന്നതില്‍ ബോര്‍ഡിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.ലോഡ്‌ഷെഡിങ് ഇല്ലാതെ മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷ. സ്മാർട്ട് മീറ്റർ പദ്ധതി വിഷയത്തിൽ ഉപഭോക്താവിന് വിഷമമുണ്ടാക്കാത്ത രീതിയിലുള്ള ബദലാണ് ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
0 Comments