banner

നീന്താനിറങ്ങിയ യുവാവിനെ ഭാരതപ്പുഴയിൽ കാണാതായി!, എത്തിയത് സുഹൃത്തുക്കൾക്കൊപ്പം, തിരച്ചിൽ ഇന്ന് പുനരാരംഭിക്കും


പാലക്കാട് : ഷൊർണൂർ ഭാരതപ്പുഴയിൽ നീന്താനിറങ്ങിയ യുവാവിനെ കാണാതായി. കോട്ടയം തൃക്കൊടിത്താനം സ്വദേശി ജിഷ്ണു ആണ് പുഴയിൽ അകപ്പെട്ടത്.

സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ നീന്താൻ ഇറങ്ങിയതായിരുന്നു ജിഷ്ണു. വിവരമറിഞ്ഞ് ഫയർഫോഴ്സും നാട്ടുകാരും സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് വീണ്ടും തിരച്ചിൽ നടത്തും.

Post a Comment

0 Comments