banner

താനൂര്‍ കസ്റ്റഡി കൊലപാതകം!, നാലു പൊലീസുകാരെ പ്രതികളാക്കി പ്രതിപ്പട്ടിക സമർപ്പിച്ച് ക്രൈം ബ്രാഞ്ച്, നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ


താനൂര്‍ കസ്റ്റഡി മരണ കേസില്‍ ആദ്യഘട്ട പ്രതിപ്പട്ടിക സമര്‍പ്പിച്ചു. ലഹരിവിരുദ്ധ സ്‌ക്വാഡിലെ നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം അടക്കം ചുമത്തി ക്രൈം ബ്രാഞ്ച് ആണ് പരപ്പനങ്ങാടി കോടതിയില്‍ പ്രതിപ്പട്ടിക സമര്‍പ്പിച്ചത്. കേസുമായി ബന്ധപ്പെട്ട നിലവില്‍ സസ്‌പെന്‍ഷനിലുള്ള പൊലീസുകാരായ ജിനിഷ്, ആല്‍ബിന്‍ അഗസ്റ്റിന്‍, അഭിമന്യു, വിപിന്‍ എന്നിവരെയാണു പ്രതി ചേര്‍ത്തത്.
പ്രത്യേക ലഹരി വിരുദ്ധ സ്‌ക്വാഡിലെ (ഡാന്‍സാഫ്) അംഗങ്ങളാണ് ഇവര്‍. ലഹരിമരുന്നു കേസില്‍ പൊലീസ് പിടികൂടിയ തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി താനൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടിരുന്നു. ജിഫ്രിയുടെ ശരീരത്തില്‍ 21 മുറിവുകളുണ്ടെന്നും മര്‍ദനം മരണകാരണമായെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

കഴിഞ്ഞദിവസം കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ െ്രെകം ബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. കേസ് ഡയറിയോടൊപ്പം കേസിലെ ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സെപ്റ്റംബര്‍ 7ന് ഹാജരാക്കാനാണ് മലപ്പുറം െ്രെകം ബ്രാഞ്ച് ഡിവൈഎസ്പിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെയാണ് കേസില്‍ ആദ്യഘട്ട പ്രതിപ്പട്ടിക പൊലീസ് പരപ്പനങ്ങാടി കോടതിയില്‍ സമര്‍പ്പിച്ചത്

Post a Comment

0 Comments