മെട്രോ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രതേകം സംവിധാനങ്ങൾ ഒരുക്കിയിരുന്നു. കൊച്ചി മെട്രോയുടെ പേ ആൻഡ് പാർക്ക് സൗകര്യവും മികച്ച രീതിയിൽ ഉപയോഗിക്കപ്പെട്ടു. രാത്രി പത്ത് മണി മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവുമുണ്ട്. കൊച്ചിയിൽ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30 വരെ മെട്രോ അധിക സർവീസ് ഏർപ്പെടുത്തുന്നുണ്ട്. പൊതുജനങ്ങൾക്കും മത്സരം കണ്ട് മടങ്ങുന്ന ഫുട്ബോൾ ആരാധകർക്കും മെട്രോ സർവീസ് പ്രയോജനപ്പെടുത്താം.
ഗോളടിച്ചത് കേരളാ ബ്ലാസ്റ്റേഴ്‌സെങ്കിലും കോളടിച്ചത് കൊച്ചി മെട്രോയ്ക്ക്!, ഒറ്റ ദിവസ കൊണ്ട് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിനുമേൽ, 11.30 വരെ മെട്രോയ്ക്ക് അധിക സർവീസ്
കൊച്ചി : ഐഎസ്എൽ മത്സരങ്ങൾ തുടങ്ങിയതോടെ കൊച്ചി മെട്രോക്ക് യാത്രക്കാരുടെ ചാകര. കൊച്ചിയിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി ഉദ്ഘാടന മത്സരം കാണാനെത്താൻ ഫുട്ബോൾ ആരാധകർ യാത്രക്കായി തെരഞ്ഞെടുത്തത് കൊച്ചി മെട്രോയെയാണെന്ന് കണക്കുകൾ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി 10 മണി വരെ 117,565 പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തു. 2023ൽ 24 തവണയാണ് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞത്. സെപ്റ്റംബർ മാസത്തിൽ ശരാശരി ദൈനംദിന യാത്രക്കാരുടെ എണ്ണം 91742 ആണ്. ഐഎസ്എല്ലിനെ തുടർന്ന് 30 അധിക സർവീസുകളാണ് കൊച്ചി മെട്രോ ഒരുക്കിയത്.
0 Comments