Latest Posts

എഐ ക്യാമറയിൽ കെല്‍ട്രോണിന് സർക്കാർ 11.75 കോടി നൽകും!, ആദ്യ ഗഡു നല്‍കാന്‍ തീരുമാനിച്ചത് ഹൈക്കോടതിയുടെ അനുമതി ലഭിച്ചതിന് പിന്നാലെ

കൊച്ചി : എ.ഐ ക്യാമറകള്‍ സ്ഥാപിച്ച കെല്‍ട്രോണിന് നല്‍കാനുള്ള തുകയില്‍ ആദ്യഗഡു നല്‍കാന്‍ ഹൈക്കോടതി അനുമതി നല്‍കി. 11.75 കോടി രൂപ നല്‍കാനാണ് സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്. എ.ഐ ക്യാമറ പദ്ധതിയിലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് പണം നല്‍കുന്നത് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. ഈ ഇടക്കാല ഉത്തരവ് പുതുക്കിയാണ് പണം കൈമാറാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.

എ.ഐ ക്യാമറ സ്ഥാപിച്ചതില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. 2023 ജൂണ്‍ 23 മുതല്‍ സംസ്ഥാനത്തെ റോഡുകളില്‍ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമാണെന്നും അപകട മരണ നിരക്കുകള്‍ കുറഞ്ഞിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

എ.ഐ ക്യാമറയില്‍ കോടികളുടെ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷം ഹര്‍ജിയിലൂടെ ആരോപിച്ചിരുന്നത്. ഇഷ്ടക്കാര്‍ക്ക് കരാറുകള്‍ നല്‍കിയെന്നും സര്‍ക്കാര്‍ കോടികള്‍ അനാവശ്യമായി ചെലവഴിച്ചുവെന്നും തുടങ്ങിയ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്.

0 Comments

Headline