banner

ഗുഡ്‌ബൈ വേര്‍ഡ്പാഡ്!, വേര്‍ഡ്പാഡിനെ ഒഴിവാക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്, വിന്‍ഡോസ് 12ല്‍ ഉണ്ടാകില്ല

വാഷിംഗ്ടണ്‍ : വേര്‍ഡ്പാഡിനെ ഒഴിവാക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. ഒരു കാലത്തെ സൂപ്പര്‍ ഹീറോയായിരുന്നു വേര്‍ഡ് പ്രോസസിങ് സോഫ്റ്റ്വെയറായ വേര്‍ഡ് പാഡ്. എംഎസ് വേര്‍ഡ് വന്നതോടെ ആവശ്യം ചുരുങ്ങിയെങ്കിലും നിരവധി പേര്‍ വ്യത്യസ്ത കാര്യങ്ങള്‍ക്കായി വേര്‍ഡ് പാഡിനെ ഉപയോഗപ്പെടുത്തുന്നുണ്ടായിരുന്നു. 

എഴുത്തും എഡിറ്റിങുമായി ബന്ധപ്പെട്ട ജോലികളെല്ലാം എളുപ്പത്തില്‍ നിര്‍വഹിക്കാന്‍ വേര്‍ഡ് പാഡ് വളരെയധികം സഹായിച്ചിരുന്നു. എംഎസ് വേഡില്‍ നിന്നു വ്യത്യസ്തമായി സൗജന്യമായാണ് വേഡ്പാഡ് ലഭ്യമാക്കിയിരുന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വിന്‍ഡോസിന്റെ പുതിയ വേര്‍ഷന്‍ വിന്‍ഡോസ് 12ല്‍ വേഡ്പാഡ് ഉണ്ടാകില്ല.

മൂന്നു പതിറ്റാണ്ടു കാലമായി വേര്‍ഡ്പാഡ് സേവന സന്നദ്ധനായി കംപ്യൂട്ടറുകളില്‍ നിലയുറപ്പിച്ചിരുന്നു. എന്തുകൊണ്ടാണ് വേര്‍ഡ്പാഡിനെ ഒഴിവാക്കുന്നതെന്ന കാര്യത്തില്‍ കാര്യമായ വിശദീകരണമൊന്നും മൈക്രോസോഫ്റ്റ് പറഞ്ഞിട്ടില്ല. 

കുറച്ചു കാലമായി വേര്‍ഡ് പാഡിന് അപ്‌ഡേറ്റുകള്‍ നല്‍കിയിരുന്നില്ല. ഏറ്റവും അവസാനമായി 10 വര്‍ഷത്തിലേറെ മുമ്പ് വിന്‍ഡോസ് 8ല്‍ രൂപകല്‍പ്പനയില്‍ ചെറിയ ഒരു മാറ്റം മാത്രമാണ് നല്‍കിയിരുന്നത്. ഡോക്, ആര്‍ ടി എഫ് ടെക്സ്റ്റ് ഡോക്യുമെന്റുകള്‍ക്ക് മൈക്രോസോഫ്റ്റ് വേര്‍ഡും ടി എക്‌സ് ടി പ്ലെയിന്‍ ടെക്സ്റ്റ് ഡോക്യുമെന്റുകള്‍ക്ക് വിന്‍ഡോസ് നോട്ട്പാഡും ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാമെന്നും കമ്പനി ശുപാര്‍ശ ചെയ്യുന്നു.

Post a Comment

0 Comments