പ്രതി കൃത്യം നടത്തിയ പ്രദേശത്ത് പ്രത്യേക പോലീസ് സംഘം കഴിഞ്ഞ ദിവസവും പരിശോധന നടത്തിയിരുന്നു. നിർണായകമായ തെളിവുകൾ ഇതിലൂടെ പോലീസ് ശേഖരിച്ചതായാണ് സൂചന. അതേ സമയം പ്രതി പിടിയിലായ വ്യാഴാഴ്ച രാത്രിയിൽ ക്രിസ്റ്റിൻ രാജിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താൻ പോലീസ് ശ്രമം നടത്തി. എന്നാൽ, പ്രദേശവാസികൾ കൂടിയതോടെ ഇത് പൂർത്തിയാക്കാനായില്ല. ഇതിനിടെ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന രണ്ട് വീടുകളിൽ പ്രതിയെ എത്തിച്ചു. ഇയാൾ ഇവിടെ താമസിച്ചിരുന്നുവെന്ന മൊഴിയെ തുടർന്നാണിത്
ഇരയായ എട്ടു വയസ്സുകാരിയെ പ്രതി കാണുന്നതും പീഡനത്തിന് പദ്ധതിയിടുന്നതും ഇവിടെ വെച്ചാണെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിയെ ആലുവ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ലൈംഗിക ശേഷി പരിശോധനയും പ്രതിയുടെ രക്ത സാംപിളുകളും ശേഖരിച്ചു. പ്രതിക്ക് ശ്വാസംമുട്ടും ചുമയും ഉള്ളതായി ഡോക്ടറോട് പറഞ്ഞു. ക്രിസ്റ്റിൻ രാജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
0 Comments