Latest Posts

സഹോദരിയുമായി പ്രണയത്തിലാണെന്ന സംശയം!, സ്കൂൾ വിദ്യാർഥിയായ 16 കാരനെ യുവാവും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി, അന്വേഷണം

രാജസ്ഥാൻ : സഹോദരിയുമായി പ്രണയത്തിലാണെന്ന സംശയത്തിൽ സ്കൂൾ വിദ്യാർത്ഥിയായ 16 കാരനെ സഹോദരനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. ബാരൻ ജില്ലയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഹരീഷ് സുമൻ ആണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ബാരൻ ജില്ലയിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.

വീടിനു സമീപമുള്ള റോഡിലൂടെ നടക്കുകയായിരുന്ന ഹരീഷിനെ ഫർഹാനും സുഹൃത്തായ സാഹിലും ചേർന്ന് അക്രമിക്കുകയായിരുന്നു. തുടർന്ന് ഫർഹാൻ കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഹരീഷിന്റെ വയറ്റിൽ കുത്തി. അതിനു ശേഷം ഇരുവരും ഓടി രക്ഷപെടുകയായിരുന്നു. ഹരീഷിനെ ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ എംബിഎസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഞായറാഴ്ച രാവിലെയോടെ ഹരീഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഹരീഷും ഫർഹാന്റെ സഹോദരിയും ഒരേ ക്ലാസ്സിലാണ് പഠിച്ചിരുന്നത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. രക്ഷാബന്ധൻ ദിനത്തോടനുബന്ധിച്ച് ഹരീഷിന്റെ കൈയ്യിൽ പെൺകുട്ടി രാഖി കെട്ടി കൊടുത്തിരുന്നു. തുടർന്ന് പെൺകുട്ടിയ്ക്ക് ഹരീഷ് ഒരു സമ്മാനം നൽകിയിരുന്നു. ഇത് കണ്ട ഫർഹാൻ ഇരുവരും പ്രണയത്തിൽ ആണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. പ്രതികളായ ഫർഹാൻ, സാഹിൽ എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. ഹരീഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

0 Comments

Headline