ബഹിരാകാശത്ത് ചരിത്രം സൃഷ്ടിച്ച് ഇന്ന് യുഎഇയില്‍ മടങ്ങിയെത്തിയ സുല്‍ത്താന്‍ അല്‍ നെയാദിയെ സ്വീകരിച്ച് രാജ്യം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമൂം അബുദാബി വിമാനത്താവളത്തില്‍ നേരിട്ടെത്തി സുല്‍ത്താന്‍ അല്‍ നെയാദിയെ സ്വീകരിച്ചു. സെപ്തംബര്‍ നാലിനാണ് നെയാദി ബഹിരാകാശത്ത് നിന്നും ഭൂമിയിലെത്തിയത്.
നെയാദിയെ സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ മക്കളും എയര്‍പോര്‍ട്ടിലെത്തിയിരുന്നു.
ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ച അറബ് വംശജന്‍ എന്ന നേട്ടം കൈവരിച്ച അല്‍ നയാദി അറബ് ലോകത്ത് നിന്ന് ആദ്യമായി സ്പെയ്‌സ് വാക്ക് നടത്തിയെന്ന ചരിത്രവും നേടിയിരുന്നു.
186 ദിവസമാണ് അല്‍ നയാദിയും സംഘവും ബഹിരാകാശാത്ത് ചെലവഴിച്ചത്. നെയാദി ഭൂമിയില്‍ തിരിച്ചെത്തിയ ദിവസം, അദ്ദേഹത്തിന്റെ യാത്രയും തിരിച്ചുവരവും രാജ്യം ആഘോഷിക്കുകയാണെന്നും സുപ്രധാന നേട്ടത്തില്‍ യുഎഇ അഭിമാനം കൊള്ളുന്നുവെന്നും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ നഹ്യാന്‍ ട്വീറ്റ് ചെയ്തിരുന്നു.
0 Comments