banner

കൊല്ലത്ത് മയക്കുമരുന്നു വേട്ട!, കണ്ണനല്ലൂരിൽ നാലു യുവാക്കളിൽ നിന്നായി പിടിച്ചെടുത്തത് 19 ഗ്രാം എം.ഡി.എം.എ, പ്രതികളുടെ വാഹനങ്ങൾ കസ്റ്റഡിയിൽ


കണ്ണനല്ലൂർ : എം.ഡി.എം.എ.യുമായി നാല്‌ യുവാക്കൾ പോലീസ് പിടിയിലായി. കുഴിമതിക്കാട് കൊച്ചുതുണ്ടിൽ വടക്കതിൽ ഗോകുൽ (26), നല്ലില കാനാവിൽ വീട്ടിൽ അജിസൺ (22), വെള്ളിമൺ മാവിള തെക്കതിൽ വീട്ടിൽ സിനുമോൻ (34), വെള്ളിമൺ പോൾമന്ദിരം വീട്ടിൽ പ്രതുഷ് (29) എന്നിവരാണ് ജില്ലാ ഡാൻസാഫ് ടീമും കണ്ണനല്ലൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്.

കണ്ണനല്ലൂരിലും പരിസരപ്രദേശങ്ങളിലും യുവാക്കൾക്കും വിദ്യാർഥികൾക്കും വിൽപ്പനയ്ക്കും വിതരണത്തിനുമായെത്തിച്ച 19 ഗ്രാം എം.ഡി.എം.എ.യാണ് പിടികൂടിയത്. കണ്ണനല്ലൂർ കേന്ദ്രീകരിച്ച് ലഹരിവിതരണത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് നടത്തിയ രഹസ്യ നീക്കങ്ങളുടെ ഫലമായി കണ്ണനല്ലൂരിൽനിന്ന്‌ എം.ഡി.എം.എ.യും വലിയ അളവിൽ നിരോധിത പുകയില ഉത്‌പന്നങ്ങളും പിടികൂടിയിരുന്നു. ഇതിന്‍റെ തുടർച്ചയായിട്ടാണ് ഇപ്പോൾ വാണിജ്യാടിസ്ഥാനത്തിൽ മയക്കുമരുന്നു വ്യാപാരം നടത്തിവന്ന സംഘം പിടിയിലായത്. ഇവരിൽനിന്നു 19 ഗ്രാം എം.ഡി.എം.എ.യും നാലു ഗ്രാം കഞ്ചാവും പോലീസ് പിടികൂടി. ഇവർ ഉപയോഗിച്ചിരുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

എസ്.ഐ. ഷിഹാസിന്‍റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം അംഗങ്ങളും കണ്ണനല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജയകുമാർ, എസ്.ഐ.പ്രതീപ്കുമാർ, സി.പി.ഒ.മാരായ ഹുസൈൻ, ദിനേഷ്, രതീഷ് എന്നിവരുമടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

0 Comments