banner

ചവറയിൽ 22 കാരൻ പോലീസ് പിടിയിൽ!, അറസ്റ്റിലായത് ഓട്ടോയിൽ നിന്ന് ബാറ്ററി മോഷ്ടിച്ച സംഭവത്തിൽ


ചവറ : ഓട്ടോയിൽ നിന്ന് ബാറ്ററി മോഷ്ടിക്കുന്നയാളെ ചവറ പൊലീസ് പിടികൂടി. ചവറ കൊട്ടുകാട് ബിനു ഭവനിൽ ബിനു (22) ആണ് അറസ്റ്റിലായത്. ചവറ ബസ് സ്റ്റാന്റിൽ നിറുത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്ന് ബാറ്ററി മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഓട്ടോ ഉടമ ചവറ പൊലീസിന് പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടക്കുകയായിരുന്നു. സമീപത്തെ നിരീഷണ ക്യാമറ പരിശോധിച്ചതിൽ നിന്ന് ബാറ്ററി മോഷ്ടിച്ചത് ബിനുവാണെന്ന് ചവറ സി.ഐ ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മനസിലാക്കിയതിനെ തുടന്ന് ബിനുവിനെ പിടികൂടുകയായിരുന്നു.

Post a Comment

0 Comments