banner

അവര്‍ നാലു പേര്‍ 25 കോടിയുടെ ബമ്പര്‍ ടിക്കറ്റ് സമര്‍പ്പിച്ചു, പേരു വെളിപ്പെടുത്തരുതെന്ന് അപേക്ഷ four-tn-emerge-joint-winners-₹25-crore

തിരുവനന്തപുരം : കേരള ലോട്ടിറിയുടെ തിരുവോണം ബമ്പര്‍ അടിച്ച നാലുപേരുടെ സംഘം ടിക്കറ്റ് സമര്‍പ്പിച്ചതായി വകുപ്പ് അധികൃതര്‍ അറിയിച്ചു.25 കോടി രൂപയുടെ ഒന്നാം സമ്മാനം തമിഴ്‌നാട്ടിലെ തൃപ്പൂരില്‍ നിന്നുള്ള നാല് പേരാണ് പങ്കിടുക.നാല് പേരും തങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്ന് ലോട്ടറി വകുപ്പിനോട് അഭ്യര്‍ത്ഥിച്ചതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന നറുക്കെടുപ്പില്‍ ടിഇ 230662 നമ്പര്‍ ടിക്കറ്റിനാണ് ബമ്പര്‍ സമ്മാനം ലഭിച്ചത്. എന്നാല്‍ വിജയിയെ ഉടന്‍ അറിയാന്‍ കഴിഞ്ഞിരുന്നില്ല. ഇത് ഫലപ്രഖ്യാപനത്തിന് ശേഷം ഊഹാപോഹങ്ങള്‍ക്ക് കാരണമായിരുന്നു.

ഈ മാസം ആദ്യം പാലക്കാട് വാളയാറിലെ ബാവ ലോട്ടറി സബ് ഏജന്‍സിയില്‍ നിന്ന് ഇവര്‍ സംഘം ചേര്‍ന്ന് വാങ്ങിയ മൂന്ന് ടിക്കറ്റുകളില്‍ ഒന്നാണ് ടിഇ 230662 എന്ന ടിക്കറ്റ്. അസുഖബാധിതനായ സുഹൃത്തിനെ സന്ദര്‍ശിച്ച് തമിഴ്‌നാട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഘം ടിക്കറ്റ് വാങ്ങിയത്.  

തങ്ങള്‍ക്ക് തുക തുല്യമായി വിഭജിക്കണമെന്ന് വിജയികള്‍ വകുപ്പിനെ അറിയിച്ചതായി റിപ്പോര്‍ട്ട്.

സമ്മാനാര്‍ഹരായവര്‍ ഏതാനും ബന്ധുക്കളോടൊപ്പമാണ് വ്യാഴാഴ്ച ഉച്ചയോടെ സംസ്ഥാന ഭാഗ്യക്കുറി ഓഫീസില്‍ എത്തിയത്.  

പത്ത് ശതമാനം ഏജന്റിന്റെ കമ്മീഷനായും  30 ശതമാനം നികുതിയായും കുറച്ചതിന് ശേഷമാണ് ലോട്ടറി വകുപ്പ് സമ്മാനത്തുക ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുക്. തുടര്‍ന്ന് വിജയികള്‍ സര്‍ചാര്‍ജും സെസുകളും അടയ്‌ക്കേണ്ടി വരും. പല ലോട്ടറി ജേതാക്കള്‍ക്കും നികുതി നിയമങ്ങളെക്കുറിച്ച് അറിയാത്തതിനാല്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഈ വര്‍ഷം ആദ്യം ഒന്നാം സമ്മാന ജേതാക്കള്‍ക്കായി പ്രത്യേക ബോധവല്‍ക്കരണം സെഷന്‍ സംഘടിപ്പിച്ചിരുന്നു.

Post a Comment

0 Comments