Latest Posts

ഓണം ബംപർ 25 കോടി അടിച്ചത് കോയമ്പത്തൂരിൽ!, ചെറുകിട കച്ചവടക്കാരനായ നടരാജൻ ഇനി കോടിപതി

തിരുവനന്തപുരം : ഓണം ബംപർ 25 കോടി അടിച്ചത് കോയമ്പത്തൂർ സ്വദേശി നടരാജന്. ചെറുകിട കച്ചവടക്കാരനായ ഇയാൾ വാങ്ങിയ 10 ടിക്കറ്റിൽ ഒന്നായ TE230662നാണ് സമ്മാനം. നാലു ദിവസം മുൻപ് പാലക്കാട് വാളയാറിലെ ഗുരുസ്വാമിയുടെ കടയിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്.

TH305041, TL894358, TC708749, TA781521, TD166207, TB398415, TB127095, TC320948,TB515087, TJ410906, C946082, TE421674, TC287627, TE220042, TC151097, TG381795, TH314711, TG496751, TB617215 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്‌.

റെക്കോർഡ് വില്പനയായിരുന്നു ഇത്തവണ. 75.76 ലക്ഷം ടിക്കറ്റാണ് വില്പന നടന്നത്. അച്ചടിച്ചത് 85 ലക്ഷം ടിക്കറ്റുകൾ. ഒന്നാം സമ്മാനം 15 കോടിയിൽ നിന്ന് 25 കോടിരൂപയാക്കിയ കഴിഞ്ഞ വർഷവും റെക്കോർഡ് വില്പനയായിരുന്നു. തൊട്ടു മുൻ വർഷത്തേക്കാൾ 12.5 ലക്ഷം അധികം ഈ വർഷം വിറ്റു പോയി. 25 കോടിരൂപയിൽ 10 ശതമാനം ഏജന്റിന്റെ കമ്മീഷനായി പോവും. ശേഷിക്കുന്ന തുകയിൽ 30 ശതമാനം നികുതി ഒഴിച്ചുള്ള തുകയാണ് ജേതാവിനു ലഭിക്കുക. 

0 Comments

Headline