banner

പരാജയം സമ്മതിക്കാൻ പാടുപെട്ട് സി.പി.എം!, പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിച്ചാല്‍ അത് ലോകാത്ഭുതം, ഇപ്പോള്‍ അത്ഭുതമൊന്നും സംഭവിക്കില്ലല്ലോയെന്ന് എ കെ ബാലൻ

തിരുവനന്തപുരം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ച് സിപിഐഎം.  പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് വിജയിച്ചാല്‍ അത് ലോകാത്ഭുതമെന്ന് എ കെ ബാലന്‍ പ്രതികരിച്ചു. ഇപ്പോള്‍ അത്ഭുതമൊന്നും സംഭവിക്കില്ലോ.

കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിക്കുമെന്നാണ് യുഡിഎഫ് പറഞ്ഞത്. അത് വരുമോയെന്ന് നോക്കാമെന്നും എ കെ ബാലന്‍ കൂട്ടിച്ചേർത്തു.

പുതുപ്പള്ളിയില്‍ പോസ്റ്റല്‍ ബാലറ്റുളുടെ വോട്ടെണ്ണല്‍ ഒന്നാം റൗണ്ട് പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ലീഡ് 25,000ത്തോട് അടുക്കുന്നു. മൂ​ന്നാം റൗ​ണ്ട് തു​ട​ങ്ങി​യ​പ്പോ​ള്‍ ഉള്ള ലീ​ഡ് ആ​ണ് ഇത്. അ​യ​ര്‍​ക്കു​ന്നം, അ​ക​ല​ക്കു​ന്നം പ​ഞ്ചാ​ത്തു​ക​ള്‍ എ​ണ്ണു​മ്പോ​ള്‍ യു​ഡി​എ​ഫി​ന് വൻ ഭൂ​രി​പ​ക്ഷ​മാ​ണ് .

Post a Comment

0 Comments