banner

മകളെ ലൈംഗിക പീഡനത്തിനിരയാക്കി!, പിതാവിന് 27 വർഷം കഠിന തടവ്, അഞ്ചുലക്ഷം രൂപ പിഴ

ചാലക്കുടി : 11-കാരിയായ മകളെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ പിതാവിന് വിവിധ വകുപ്പുകളിലായി 27 വര്‍ഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി. ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷിച്ചത്. സ്പെഷല്‍ ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. 2023 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. വീണ് പരിക്കേറ്റ് സ്കൂളില്‍ പോകാതെ വിശ്രമിക്കുകയായിരുന്ന അതിജീവിതയെ ഭീഷണിപ്പെടുത്തിയാണ് ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയത്. പിഴത്തുക അതിജീവിതക്ക് നല്‍കാൻ കോടതി നിര്‍ദേശിച്ചു.

പിഴത്തുക ഒടുക്കിയില്ലെങ്കില്‍ അധിക തടവ് അനുഭവിക്കണം. അതിജീവിതയുടെ പുനരധിവാസത്തിനായി മതിയായ തുക നല്‍കാൻ ജില്ല നിയമ സേവന അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി. മുൻ എസ്.ഐ ആയിരുന്ന വി.വി. വിമല്‍, എ.എസ്.ഐ സാജിത, എസ്.സി.പി.ഒ സിദീജ എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷൻ നടപടികള്‍ എസ്.സി.പി.ഒ എ.എച്ച്‌. സുനിത, എ.എസ്.ഐ രമേശ്‌ എന്നിവര്‍ ഏകോപിപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. ബാബുരാജ് ഹാജരായി.

Post a Comment

0 Comments