കേരളത്തിൽ ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരങ്ങൾ 29 ന് തുടങ്ങും ബുധനാഴ്‌ചമുതൽ ടീമുകൾ എത്തിത്തുടങ്ങും. 29ന് ഏറ്റുമുട്ടുന്ന അഫ്‌ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്ക ടീമുകൾ ആദ്യം എത്തും.ആദ്യമായാണ് കേരളം ലോകകപ്പ് സന്നാഹമത്സരത്തിന് വേദിയാകുന്നത്.
ഇന്ത്യയുടേതുൾപ്പെടെ നാല് പരിശീലന മത്സരങ്ങളാണ് കേരളത്തിൽ നടക്കുക.30ന് ഓസ്‌ട്രേലിയ – നെതർലൻഡ്, ഒക്ടോബർ രണ്ടിന് ന്യൂസിലൻഡ് – ദക്ഷിണാഫ്രിക്ക, ഒക്ടോബർ മൂന്നിന് നടക്കുന്ന ഇന്ത്യ – നെതർലൻഡ് എന്നീ ടീമുകളുടെ മത്സരമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടക്കുക.
ഒക്‌ടോബർ അഞ്ചുമുതൽ നവംബർ 19 വരെ ഇന്ത്യയിലെ 10 സ്‌റ്റേഡിയങ്ങളിലായാണ് ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നത്. സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ഒരാഴ്‌ചയ്‌ക്കുള്ളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സ്‌റ്റേഡിയം ബിസിസിഐയ്‌ക്ക് കൈമാറുമെന്നാണ് അറിയുന്നത്.നവീകരണങ്ങൾ പുരോഗമിക്കുകയാണ്. പിച്ച് ഒരുക്കലും അവസാനഘട്ടത്തിലാണ്.
0 Comments