Latest Posts

യുവാവ് തോട്ടില്‍ മരിച്ച നിലയില്‍!, 38കാരൻ്റെ മൃതദേഹം കണ്ടെത്തിയത് ക്ഷേത്രത്തില്‍ എത്തിയവർ


പാലക്കാട് : കുമരനല്ലൂരിലെ തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുമരനെല്ലൂര്‍ അമേറ്റിക്കര സ്വദേശി പാറയില്‍ വീട്ടില്‍ ഗംഗാധരന്റെ മകന്‍ രാജേഷ് (38) ആണ് മരിച്ചത്. 

ഹരിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന് മുന്‍ വശത്തെ തോട്ടിലാണ് മൃതദേഹം കിടന്നിരുന്നത്. കാലത്ത് ആറ് മണിയോടെ ക്ഷേത്രത്തില്‍ എത്തിയവരാണ് മൃതദേഹം ആദ്യം കാണുന്നത്. 

തുടര്‍ന്ന് തൃത്താല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോയി.

0 Comments

Headline