ആഗ്ര : കാറിനുളളില്‍ നാല്‍പതുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കുറച്ച് നാളുകളായി മനുവിനെ വിഷാദ രോഗം ബാധിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് വ്യവസായിയായ മനു അഗര്‍വാള്‍ (40) നെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആഗ്ര സ്വദേശിയായ മനു മോത്തിഗഞ്ചില്‍ ഒരു കട നടത്തിവരികയായിരുന്നു. ചൊവ്വാഴ്‌ച രാത്രി പൊലീസ് ദേശീയ പാതയില്‍ പെട്രോളിംഗ് നടത്തുന്നതിനിടെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും ഉച്ചത്തില്‍ പാട്ട് കേള്‍ക്കുകയും എഞ്ചിനില്‍ നിന്നും ശബ്ദം കേള്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. രക്തം പുരണ്ട കത്തി പൊലീസ് കാറില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ മനു വീട്ടില്‍ നിന്നും മനു അഗര്‍വാള്‍ കടയിലേക്ക് പോയത്. രാത്രിയായിട്ടും തിരികെ വന്നിരുന്നില്ല എന്നാണ് കുടുംബത്തിന്റെ മൊഴി. വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
0 Comments