banner

നിപയില്‍ കേരളത്തിന് ആശ്വാസം!, പരിശോധനയ്ക്കയച്ച 42 സാംപിളുകള്‍ കൂടി നെഗറ്റീവ്, ചികിത്സയിലുള്ളവരുടെ നില മെച്ചപ്പെട്ടു വരുന്നതായി മന്ത്രി വീണാ ജോർജ്ജ്


നിപ്പയില്‍ കേരളത്തിന് ആശ്വാസം. ഹൈ റിസ്‌കില്‍പ്പെട്ട 42 സാമ്പിളുകളുടെ ഫലം കൂടി നെഗറ്റീവ് ആയി. പുതിയ കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെന്റിലേറ്ററില്‍ കഴിയുന്ന ഒന്‍പതു വയസ്സുകാരനടക്കം നാലുപേരുടെയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ പൊലീസിന്റെ സഹായം തേടുമെന്നും 19 ടീമായി പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സമ്പര്‍ക്കത്തിലുള്ള മുഴുവന്‍ ആളുകളെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇനി പൊലീസ് സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ എടുത്ത് ആളുകളെ കണ്ടെത്തണം.

അതേസമയം കേന്ദ്ര സംഘങ്ങള്‍ ഇന്നും നിപ്പ ബാധിത മേഖലയില്‍ നിരീക്ഷണത്തില്‍ ഉണ്ട്.

إرسال تعليق

0 تعليقات