banner

നിപ്പയിലെ ആശങ്ക തീരുന്നു!, ഹൈറിസ്ക്ക് കേസുകളിൽപ്പെട്ട 61 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, ഒൻപത് വയസുകാരൻ്റെ ആരോഗ്യനിലയിൽ വലിയ പുരോഗതി

കോഴിക്കോട് : സംസ്ഥാനത്ത് നിപ്പ ആശങ്ക ഒഴിയുന്നു. വൈറസ് ബാധിച്ച് മരിച്ച ആളുമായി അടുത്തിടപഴകിയ വ്യക്തി ഉൾപ്പെടെ ഹൈറിസ്ക് സമ്പർക്ക പട്ടികയിൽപ്പെട്ട 61 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാജോർജ് അറിയിച്ചു. ഇന്നലെയും ഇന്നും പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സംസ്ഥാനത്തിന്റെ നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ കേന്ദ്ര സംഘം അഭിനന്ദിച്ചതായി മന്ത്രി പറഞ്ഞു. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ നാലംഗസംഘം ഇന്ന് മുതല്‍ രണ്ടു ദിവസത്തേക്ക് ജില്ലയില്‍ പരിശോധന നടത്തുന്നുണ്ട്. ചികിത്സയിലായിരുന്ന ഒൻപത് വയസുകാരനെ താൽകാലികമായി വെന്റിലേറ്ററിൽ നിന്ന് മാറ്റിയിട്ടുണ്ട്. മറ്റ് രോഗബാധിതരുടെ നിലയും മെച്ചപ്പെട്ടിട്ടുണ്ടെന്ന് മന്ത്രിമാർ വ്യക്തമാക്കി.

രണ്ടാം തരംഗം ഉണ്ടായിട്ടില്ല. 1233 പേരാണ് ഇപ്പോൾ സമ്പർക്കപ്പട്ടികയിലുള്ളത്. 23 പേർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിട്ടുണ്ട്. ഐഎംസിഎച്ചിൽ 4 പേർ അഡ്മിറ്റാണ്. ഇന്നലെ ഫലം വന്ന 44 സാമ്പിളുകളും നെഗറ്റീവ് ആയിരുന്നു. കോഴിക്കോട് ജില്ലയിൽ പരിശോധിച്ച ഭൂരിഭാഗം സാമ്പിളുകളും നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments