Latest Posts

അഷ്ടമുടിക്കായലിലേക്ക് ചാടിയയാൾ മരിച്ചു!, സംഭവം രാവിലെ പത്ത് മണിയോടെ


അഞ്ചാലുംമൂട് : കാവനാട് പാലത്തിൽ നിന്ന് അഷ്ടമുടിക്കായലിലേക്ക് ചാടിയ വയോധികൻ മരിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ശക്തികുളങ്ങര ജസിൻ നിവാസിൽ 63 കാരനായ ജസിൻ ജോർജ്ജാണ് മരിച്ചത്. ഇയാൾ കാവനാട് പാലത്തിൽ നിന്ന് അഷ്ടമുടിക്കായലിലേക്ക് ചാടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ചാടാനുണ്ടായ കാരണം വ്യക്തമല്ല. അസ്വഭാവിക മരണത്തിന് അഞ്ചാലുംമൂട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

0 Comments

Headline