banner

യുവതിയുടെ ശരീരത്ത് മരണപ്പെട്ട ഭർത്താവിന്റെ ബാധ!, പരിഹാരം തേടി ജ്യോതിഷാലയ കേന്ദ്രത്തിലെത്തിയ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് യുവാവ്, പിന്നാലെ ഏഴര പവൻ സ്വർണാഭരണവും 64,000 രൂപയും തട്ടിയെടുത്തു, ഒടുവിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : ജ്യോതിഷാലയത്തിലെത്തിയ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് സ്വർണവും പണവും തട്ടിയ കേസിൽ യുവാവ് അറസ്റ്റില്‍. കോട്ടയം സ്വദേശി ബിജുവിനെയാണ് അറസ്റ്റ് ചെയ്തത്. ഏഴര പവൻ സ്വർണാഭരണവും 64,000 രൂപയുമാണ് പ്രതി തട്ടിയെടുത്തത്.

അമാനുഷിക ശക്തിയുണ്ടെന്ന് വിധവയായ യുവതിയെയും വീട്ടുകാരെയും വിശ്വസിപ്പിച്ച ഇയാൾ യുവതിയുടെ ദേഹത്ത് ഭർത്താവിന്റെ ബാധ ഉണ്ടെന്ന് രക്ഷിതാക്കളെ പറഞ്ഞ് ഭയപ്പെടുത്തി. തുടർന്ന് ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന ബിജു യുവതിയുടെ വീട്ടിൽ താമസം തുടങ്ങുകയായിരുന്നു.

പിന്നീടുള്ള ദിവസങ്ങളിൽ യുവതിയെ ബാധ ഒഴിപ്പിക്കലിന്റെ പേരിൽ നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. യുവതിയെ വിവാഹം കഴിക്കാമെന്ന് ബിജു വാക്ക് നൽകിയിരുന്നു. തനിക്ക് സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്നും അത് തീർത്താൽ വിവാഹം രജിസ്റ്റർ ചെയ്യാമെന്നുമായിരുന്നു ബിജു ഉറപ്പ് നൽകിയിരുന്നത്.

അങ്ങനെ യുവതിയുടെ ഏഴര പവൻ സ്വർണാഭരണങ്ങളും 64,000 രൂപയും പ്രതി കൈക്കലാക്കി. യുവതിയുടെ ജാമ്യത്തിന്മേൽ മൂന്നരലക്ഷം രൂപ കടവും തരപ്പെടുത്തി. ഇതിന് പിന്നാലെ തൊട്ടടുത്ത ദിവസം തന്നെ പ്രതി വീട്ടിൽ നിന്നും മുങ്ങി.

Post a Comment

0 Comments