Latest Posts

യുവാവില്‍ നിന്നും 69 ഗ്രാം എം.ഡി.എം.എ പിടികൂടി പോലീസ്!, 27 കാരനെ കുടുക്കിയത് രഹസ്യവിവരത്തെ തുടർന്ന്, പ്രതി മയക്കുമരുന്ന് വിറ്റിരുന്നത് കാറിലെത്തി

കൊച്ചി : കൊച്ചിയില്‍ വന്‍  മയക്കുമരുന്ന് വേട്ട. എളമക്കര കറുകപ്പിള്ളി ഭാഗത്ത് നിന്നും 69.12 ഗ്രാം എം. ഡി. എം. എയുമായി കാസര്‍ഗോഡ് സ്വദേശിയായ യുവാവാണ് പിടിയിലായത്. 

കാസര്‍ക്കോട് ഉദുമ ബോറ ഫാതത്ിമി മന്‍സിലില്‍ അബ്ദുല്‍ സലാം (27) ആണ് പിടിയിലായത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എ അക്ബറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്. ശശിധരന്റെ നിര്‍ദ്ദേശ പ്രകാരം കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും എളമക്കര പോലിസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. 

തന്റെ കാറില്‍ എളമക്കര കറുകപ്പള്ളി ഭാഗത്ത് മയക്കുമരുന്ന് വില്‍പ്പനയ്ക്കായി എത്തിയപ്പോഴാണ് പിടിയിലായത്. ബാഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് കാറില്‍ മയക്കുമരുന്ന് എത്തിച്ച് ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തി വരുന്നതായിരുന്നു പ്രതിയുടെ രീതി. എളമക്കര പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ അയിന്‍ ബാബു, എ. എസ്. ഐ ലാലു ജോസഫ്, എസ്. സി. പി. ഒമാരായ സുധീഷ്, അനീഷ്, സി. പി. ഒ ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

0 Comments

Headline