Latest Posts

കാഞ്ഞാവെളിയിൽ നടപ്പാത തകർന്ന് അപകടഭീഷണി!, 70കാരി സ്ലാബ് പൊളിഞ്ഞ ഓടയിൽ വീണു, വാർഡ് മെമ്പർ തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാർ


തൃക്കരുവ : തൃക്കരുവാ പഞ്ചായത്ത് പതിനാലാം വാർഡ് കാഞ്ഞാവെളിയിൽ നടപ്പാതയിലെ സ്ലാബ് തകർന്ന് കാൽനടയാത്രക്കാർക്കും ബൈക്ക് യാത്രികർക്കും അപകടഭീഷണി. കാഞ്ഞാവെളി പാട്ടത്തിക്കുളത്താണ്. പതിനഞ്ചോളം വരുന്ന കുടുബങ്ങൾ താമസിക്കുന്ന പ്രദേശത്തേക്കുള്ള നടപ്പായാണ് രണ്ടാഴ്ചയിലേറെയായി തകർന്ന് കിടക്കുന്നത്. വിവരം വാർഡ് മെമ്പറെ അറിയിച്ചിട്ടും നാളിതുവരെ ഒരു നടപടിയും കൈകൊണ്ടില്ലെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ സി.പി.എം പ്രതിനിധി ശോഭനയാണ് വാർഡ് മെമ്പർ.

കാൽനടയാത്രക്കാർക്ക് പകൽ ശ്രദ്ധയിൽപ്പെടുമെങ്കിലും സന്ധ്യ കഴിഞ്ഞാൽ ഇവിടെ വെളിച്ചമില്ലാത്തത് വൻ അപകടമാണൊരുക്കുന്നത്. സ്ലാബ് ഉടൻ മാറ്റിസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അടുത്തിടെ 70 വയസ്സുകാരിയായ വയോധിക ഈ സ്ലാബിൽ അപകടത്തിൽപ്പെട്ടിരുന്നു. തുടർന്ന് വാർഡ് മെമ്പറെ ഇക്കാര്യം അറിയിക്കുകയും ഫോട്ടോ സഹിതം അയച്ചുകൊടുക്കുകയും ചെയ്തിട്ടും ഇതുവരെ സ്ഥലം സന്ദർശിക്കുകയോ നടപടി നിർദ്ദേശിക്കുകയോ ചെയ്തില്ലെന്ന് പരിസരവാസികൾ ആരോപിച്ചു.

0 Comments

Headline