banner

നടന്‍ ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു

കൊച്ചി : നടന്‍ ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. 'നടികര്‍ തിലകം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്  ടൊവിനോ തോമസിന് കാലിന് പരിക്കേറ്റത്. പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയില്‍ ചിത്രീകരണം നടക്കുന്നതിനിടയിലാണ് സംഭവം. പരിക്ക് ഗുരുതരമുള്ളതല്ലെങ്കിലും ഒരാഴ്ചത്തെ വിശ്രമം ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'നടികര്‍ തിലകം'. ചിത്രീകരണം വൈകാതെ പുനരാരംഭിക്കുമെന്ന് സംവിധായകനായ ലാല്‍ ജൂനിയര്‍ പറഞ്ഞു.

Post a Comment

0 Comments