banner

ചായയ്‌ക്കൊപ്പം ബിസ്‌ക്കറ്റ് കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിച്ചോള്ളൂ..

ചായ അതൊരു വികാരമാണെന്നു പറയുന്നവരാണ് നമുക്ക് ചുറ്റുമുള്ളത്. കൃത്യ സമയത്തിന് ചായ കിട്ടിയില്ലെങ്കിൽ പലപ്പോഴും തലവേദനയും ഉന്മേഷ കുറവും പലരിലും അനുഭവപ്പെടാറുണ്ട്. ചായയിൽ നാം അടിമപ്പെട്ടു എന്നതിന്റെ ഉത്തമ ഉദാഹാരണമാണ് ഇത്തരത്തിലുള്ള അസുഖങ്ങൾ. പലപ്പോഴും ചായ മാത്രമല്ല അതിനോടൊപ്പം ബിസ്‌ക്കറ്റ് പോലുള്ളവയും നാം കഴിക്കുന്നത് പതിവാണ്. എന്നാൽ ഇതിൽ പതിയിരിക്കുന്ന അപകടം ഇനിയും മനസ്സിലാക്കിയില്ലെങ്കിൽ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കാണ് വഴിവെക്കുന്നത്.

ചായയിൽ മധുരത്തിനായി പഞ്ചസാരയിട്ടാണ് നമ്മിൽ ബഹു ഭൂരിപക്ഷവും കുടിക്കുന്നത്. അതിനോടൊപ്പം ബിസ്‌ക്കറ്റും കഴിക്കുമ്പോൾ ശരീരത്തിലേക്കെത്തുന്ന പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നു. രക്തത്തിലെ ഉയർന്ന ഗ്ലൂക്കോസ് പ്രമേഹത്തിനു കാരണമാകുന്നു. അമിതമായ പഞ്ചസാരയുടെ ഉപയോഗം മൂലം ശരീരത്തിൽ കൂടുതൽ ഇൻസുലിൻ ഉത്പാദനം നടക്കുകയും കാലക്രമേണ ഇത് ടൈപ്പ് 2 പ്രമേഹത്തിനും വഴിവെക്കുന്നു. ഇത് ഒഴിവാക്കാനായി ചായയിൽ പഞ്ചസാര ഇടാതെ കുടിക്കുകയോ അല്ലെങ്കിൽ ദിനംപ്രതി ചായയോടൊപ്പമുള്ള ബിസ്‌ക്കറ്റ് കഴിക്കുന്നത് നിർത്തുകയോ ചെയ്യാം. പഞ്ചസാരയുടെ അളവ് കുറവുള്ള ധാന്യങ്ങൾ അടങ്ങിയിട്ടുള്ള ബിസ്‌ക്കറ്റുകൾ കഴിക്കാൻ ശ്രദ്ധിക്കുക.

Post a Comment

0 Comments