Latest Posts

രാഷ്ട്രീയ വിഷയങ്ങളിലെ കാർട്ടൂണുകളിലൂടെ പ്രശസ്തൻ...കാർട്ടൂണിസ്റ്റ് അജിത് നൈനാൻ ഓർമ്മയായി

ന്യൂഡൽഹി : പ്രശസ്ത കാർട്ടൂണിസ്റ്റ് അജിത് നൈനാൻ (68) അന്തരിച്ചു. അദ്ദേഹത്തെ പ്രശസ്തനാക്കിയത് രാഷ്ട്രീയ വിഷയങ്ങൾ സംബന്ധിച്ച കാർട്ടൂണുകളായിരുന്നു. ടൈം ഓഫ് ഇന്ത്യയിലെ പ്രശസ്തമായ നൈനാന്‍സ് വേൾഡ് സീരീസ് എന്ന കാർട്ടൂൺ പരമ്പരയുടെ സ്രഷ്ടാവാണ് അദ്ദേഹം.

രാഷ്ട്രീയത്തിനപ്പുറം ദൈനംദിന ജീവിത്തെ ബാധിക്കുന്ന സാമൂഹിക വിഷയങ്ങൾ അദ്ദേഹം സസൂക്ഷ്മമായി നിരീക്ഷിച്ച് കാർട്ടൂണുകൾ തയാറാക്കിയിരുന്നു.

കുട്ടികളുടെ മാസികയായ ടാർഗറ്റിലെ ‘‍ഡിറ്റക്ടീവ് മൂച്ച്‌വാല’യ്ക്കു പിന്നിലും അജിത് നൈനാനായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർട്ടൂണിസ്റ്റ്സ് എക്സ് പ്ലാറ്റ്ഫോമിലൂടെ അനുശോചനം അറിയിച്ചു.


0 Comments

Headline