banner

അഞ്ചാലുംമൂട് സ്കൂളിലെ 'സര്‍ഗോത്സവ'ത്തിന് നാളെ തുടക്കമാകും!, ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് അരുണ്‍ അശോകനെ ആദരിക്കും, പരിപാടികൾ നാളെ മുതൽ മൂന്ന് ദിവസത്തേക്ക്


അഞ്ചാലുംമൂട്: അഞ്ചാലുംമൂട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൂൾ  കലോത്സവം 'സര്‍ഗോത്സവ'ത്തിന് നാളെ തുടക്കമാകും. മഴവില്‍ മനോരമ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി ഫെയിം അരുണ്‍ നടരാജ് കലാദീപം തെളിയിക്കും. വേദിയിൽ ചവിട്ട് 
സിനിമയിലെ തല്‍സമയ ശബ്ദ റെക്കോര്‍ഡിങ്ങിന് ദേശീയ 
ചലച്ചിത്ര പുരസ്കാരം ലഭിച്ച സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ അരുണ്‍ അശോകനെ ആദരിക്കും. കൂടാതെ യു.എസ്.എസ്, എൻ.എം.എം.എസ്, സംസ്കൃത സ്കോളര്‍ഷിപ്പ് വിജയികളെ അനുമോദിക്കുകയും ചെയ്യും. 2023 സെപ്റ്റംബര്‍ 14 ആയ നാളെ മുതൽ15,16 തീയതികളിലുമായിട്ടാണ് കലോത്സവം നടക്കുകയെന്ന് കലോത്സവ കമ്മിറ്റിക്ക് വേണ്ടി പബ്ലിസിറ്റി കണ്‍വീനര്‍ ബിജു ജെ, ജനറല്‍ കണ്‍വീനര്‍ ബി. കൃഷ്ണകുമാര്‍, പ്രഥമാധ്യാപകന്‍ ശ്രീകുമാര്‍.ഡി എന്നിവർ അറിയിച്ചു.

إرسال تعليق

0 تعليقات